മരണത്തിലും കീഴടങ്ങാത്ത പോരാട്ട വീര്യം; മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ദില്ലി: മരണത്തിലും കീഴടങ്ങാത്ത പോരാട്ട വീര്യം,  ഔദ്യോഗിക പർവതാരോഹണത്തിനിടെ  ലഡാക്ക് അതിര്‍ത്തിയിലെ മഞ്ഞുമലകൾക്ക് മുകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി. 

ഹവിൽദാർമാരായ രോഹിത് കുമാർ, താക്കൂർ ബഹദൂർ, നായിക് ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരു മാസത്തോളം നീണ്ട ദൗത്യത്തിനൊടുവിലാണ് ഹിമാലയ മലനിരകളിൽ 18300 അടി ഉയരത്തിലുള്ള മഞ്ഞുമലയ്ക്ക് മുകളിൽ നിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സേനയുടെ ഭാഗമായ എച്ച് എ ഡബ്യു എസ് സൈനികരാണ് ബ്രിഗഡിയർ എസ് എസ് ശെഖാവത്തിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ തിരികെ എടുത്തത്. 

2023 ഒക്ടോബറിലാണ് 38 അംഗം സംഘം അപകടത്തിൽ പെട്ട് മൂന്ന് പേരെ കാണാതായത്. സൈനികരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി കുടംബങ്ങൾക്ക് വിട്ടു നൽകി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !