തൊടുപുഴയോ? ഇടുക്കിയോ ? കോട്ടയമോ ? വയനാടോ, കോഴിക്കോടോ ? മലപ്പുറമോ ? കേരളത്തിലെവിടെയും ആയിക്കോട്ടെ !! ഓട്ടോറിക്ഷയ്ക്ക് കേരള കോൺഗ്രസിൽ പ്രിയമേറുന്നു. എന്താണ് ഇത്ര പ്രിയം ?
നമ്മുടെ എല്ലാം നിത്യജീവിതത്തിൽ ഈ വാഹനം വളരെ യധികം സ്വാധീനം ചെലുത്തുന്നു. ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. എഞ്ചിന്റെ പ്രവർത്തനം മൂലം ഓടുന്ന മൂന്നുചക്രങ്ങളുള്ള ഈ വാഹനം യാത്രകൾക്കായി ധാരാളം പേർ വാടകക്കെടുക്കുന്നു. ട്രാഫിക്ക് തിരക്കുകളുള്ള റോഡുകളിൽ ഓട്ടോറിക്ഷകൾ ധാരാളം പേർ ഉപയോഗിക്കുന്നു.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തുടര്‍ച്ചയായി ഇപ്പോൾ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ഓട്ടോറിക്ഷ ചിഹ്നം അംഗീകരിച്ചത്. അവര്‍ക്ക് ഇത് വിജയ ചിഹ്നമാണ്.
കേരള കോൺഗ്രസ് എം രണ്ടായി പിളർന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ചിഹ്നത്തെച്ചൊല്ലി തർക്കം ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയ്ക്ക് ലഭിച്ച ചിഹ്നം ഓട്ടോറിക്ഷയായിരുന്നു. കോട്ടയം മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിലുള്ള എതിർസ്ഥാനാർഥിയെ വീഴ്ത്തി ഓട്ടോ ജയിച്ച് കയറിയതോടെ ഇനി ഈ ചിഹ്നം മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി രണ്ടില ചിഹ്നത്തിനായുള്ള തർക്കം അവസാനിപ്പിച്ച് പുതിയ ചിഹ്നം നേടാനാണ് പാർട്ടി തീരുമാനം. പാര്‍ട്ടിയുടെ സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന്ആവശ്യവുമായി പാർട്ടി ചെയർമാൻ പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
കേരള കോണ്‍ഗ്രസുകാരുടെ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ഇക്കുറി കോട്ടയം. 1977 ന് ശേഷം കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജാണ് ഇത്തവണ മണ്ഡലം കീഴടക്കിയത്.സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടനേക്കാള്‍ 86,750 വോട്ടുകള്‍ നേടിയാണ് ഫ്രാന്‍സിസ് ജോര്‍ജ് (358,646) മുന്നില്‍ എത്തിയത്.
തിരഞ്ഞെടുപ്പില്‍ വൈകി അനുവദിച്ച് കിട്ടിയതെങ്കിലും ജോസഫ് വിഭാഗത്തിന് ഓട്ടോറിക്ഷ ഭാഗ്യ ചിഹ്നമായി മാറുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയില്‍ കൂടുതല്‍ ശക്തരായി മാറിയിരിക്കുകയാണ്.
271,896 വോട്ടുകള്‍ നേടിയാണ് ചാഴിക്കാടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1,61,897 വോട്ടുകള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയതും ചാഴിക്കാടന് തിരിച്ചടിയായി മാറുകയായിരുന്നു. അതോടെ ഇനി ഭാഗ്യ ചിഹ്നമായ ഓട്ടോ ആർക്കും കൊടുക്കാതെ സംരഷിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് ഇപ്പോൾ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.