ഭക്ഷ്യവിഷബാധ: ആട്ടിറച്ചി കഴിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം എട്ട് പേർ ആശുപത്രിയിൽ അന്വേഷണം,

വിജയവാഡ : മദ്രസയില്‍ ഭക്ഷ്യ വിഷബാധ. പഴകിയ ആട്ടിറച്ചി കഴിച്ച്‌ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

വിജയവാഡയിലെ അജിത് നഗറിലെ മദ്രസയുടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ പത്തോളം കുട്ടികള്‍ക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജൂണ്‍ 17 മുതല്‍ ഉപയോഗിച്ചിരുന്ന ഇറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കുടുംബം മദ്രസ ഓഫീസ് ഉപരോധിച്ചു. നാടാകെ പ്രതിഷേധം ഇരമ്പുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മദ്രസ അധികൃതർ‌ അറിയിച്ചു‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !