വരാപ്പുഴ പാലത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു, കാർ 15 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു,

 കൊച്ചി : വരാപ്പുഴ പാലത്തില്‍ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. എറണാകളം ഇടപ്പള്ളി സ്വദേശി മതിലകത്ത് വീട്ടില്‍ (നവാസ് മൻസില്‍) നവാസ് ഖാദർ (49) ആണ് മരിച്ചത്.

ദേശീയ പാത 66-ല്‍ ഞായറാഴ്ച രാവിലെ ആറുമണിക്കായിരുന്നു അപകടം. 

ദേശീയ പാതയില്‍ ഇടപ്പള്ളിയില്‍നിന്ന് വരാപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറ് നവാസിന്റെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് കാർ 15 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. 

ഡ്രൈവർ ഉള്‍പ്പടെ രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കാറ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ചേരാനല്ലൂർ ആസ്റ്റർ മെഡ് സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം തെറ്റിയ കാർ എതിരെവന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ഈ കാറിലുണ്ടായിരുന്നവർ പരിക്കുളില്ലാതെ രക്ഷപ്പെട്ടു. കാറ് മീഡയനില്‍ ഇടിച്ചു മുൻഭാഗം തകർന്നിട്ടുണ്ട്. വരാപ്പുഴ എ.എസ്.ഐ. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

മരിച്ച നവാസിന് ചിക്കൻ ബിസിനസ്സാണ്. വരാപ്പുഴയില്‍ ഡെലിവെറിക്കായി പോകുന്നതിനിടെയാണ് അപകടം നടന്നത്. അമ്മ: ഫാത്തിമ ഖാദർ. ഭാര്യ: ജാസ്മിൻ. മക്കള്‍: ഇജാസ്, ജിഹാസ്, ഇസ് മുഹമ്മദ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !