ഒന്നര വയസുകാരിക്ക് വഴിതെറ്റി വീടുമാറിക്കയറി: അമ്പരന്ന് വീട്ടുകാർ നീണ്ട മണിക്കൂറുകൾക്ക് ശേഷം മാതാപിതാക്കള കണ്ടെത്തി,

രാജകുമാരി: അപ്രതീക്ഷിതമായാണ് പൂപ്പാറ എസ്റ്റേറ്റിൽ താമരപ്പിള്ളി സന്തോഷിന്‍റെ വീട്ടിലേക്ക് ഒന്നര വയസുകാരിയായ കുട്ടി എത്തിയത്.കുട്ടി ആരുടേതെന്ന് ഇവർക്ക് അറിയില്ലായിരുന്നു.

അടുത്തുള്ള ആളുകളോടും മറ്റുള്ളവരോടും കാര്യങ്ങള്‍ പറയുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടും കുട്ടി ആരുടേതെന്ന് ആർക്കും അറിയില്ലായിരുന്നു. കുട്ടി സംസാരിച്ച്‌ പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. 

അന്വേഷണം കൊണ്ട് പുരോഗതി എത്താത്തതിനാല്‍ നാട്ടുകാരുടെയും പഞ്ചായത്ത്മെമ്പറുടെയും നേതൃത്വത്തില്‍ ശാന്തൻപാറ പോലീസില്‍ അറിയിച്ചു. പോലീസ് എത്തി വീണ്ടും അന്വേഷണം നടത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. 

ഒടുവില്‍ പോലീസുകാർ കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടേതാണ് കുട്ടിയെന്നു കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപമുള്ള ഒരു തോട്ടത്തിലെ ജോലിക്കാരായിരുന്നു ദമ്പതികള്‍. 

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന സമയത്ത് കുട്ടി തോട്ടത്തില്‍ കളിച്ചു നടക്കുകയാണ് പതിവ്. മറ്റ് സഹപ്രവർത്തകരുടെ ഒപ്പം കുട്ടി ഉണ്ടെന്ന വിചാരത്തില്‍ മാതാപിതാക്കള്‍ തോട്ടത്തിലെ പണികള്‍ ചെയ്തുകൊണ്ടിരുന്നു.

അതിനാല്‍ കുട്ടി തോട്ടത്തില്‍നിന്ന് പോയത് ഇവർ അറിഞ്ഞില്ല. സോഷ്യല്‍ മീഡിയകളിലും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ വച്ച്‌ സന്ദേശങ്ങള്‍ കൈമാറിയാണ് മാതാപിതാക്കളെ കണ്ടെത്തിയത്. മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തിയ കുട്ടിയുമായി മടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !