രാജകുമാരി: അപ്രതീക്ഷിതമായാണ് പൂപ്പാറ എസ്റ്റേറ്റിൽ താമരപ്പിള്ളി സന്തോഷിന്റെ വീട്ടിലേക്ക് ഒന്നര വയസുകാരിയായ കുട്ടി എത്തിയത്.കുട്ടി ആരുടേതെന്ന് ഇവർക്ക് അറിയില്ലായിരുന്നു.
അടുത്തുള്ള ആളുകളോടും മറ്റുള്ളവരോടും കാര്യങ്ങള്‍ പറയുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടും കുട്ടി ആരുടേതെന്ന് ആർക്കും അറിയില്ലായിരുന്നു. കുട്ടി സംസാരിച്ച് പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.അന്വേഷണം കൊണ്ട് പുരോഗതി എത്താത്തതിനാല്‍ നാട്ടുകാരുടെയും പഞ്ചായത്ത്മെമ്പറുടെയും നേതൃത്വത്തില്‍ ശാന്തൻപാറ പോലീസില്‍ അറിയിച്ചു. പോലീസ് എത്തി വീണ്ടും അന്വേഷണം നടത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല.
ഒടുവില്‍ പോലീസുകാർ കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടേതാണ് കുട്ടിയെന്നു കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപമുള്ള ഒരു തോട്ടത്തിലെ ജോലിക്കാരായിരുന്നു ദമ്പതികള്‍.
മാതാപിതാക്കള്‍ ജോലി ചെയ്യുന്ന സമയത്ത് കുട്ടി തോട്ടത്തില്‍ കളിച്ചു നടക്കുകയാണ് പതിവ്. മറ്റ് സഹപ്രവർത്തകരുടെ ഒപ്പം കുട്ടി ഉണ്ടെന്ന വിചാരത്തില്‍ മാതാപിതാക്കള്‍ തോട്ടത്തിലെ പണികള്‍ ചെയ്തുകൊണ്ടിരുന്നു.
അതിനാല്‍ കുട്ടി തോട്ടത്തില്‍നിന്ന് പോയത് ഇവർ അറിഞ്ഞില്ല. സോഷ്യല്‍ മീഡിയകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ വച്ച് സന്ദേശങ്ങള്‍ കൈമാറിയാണ് മാതാപിതാക്കളെ കണ്ടെത്തിയത്. മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തിയ കുട്ടിയുമായി മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.