യുവാക്കള്‍ക്കിടയില്‍ വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളിൽ ആശങ്ക: ബാങ്കിലെ ജോലിക്കിടെ അസ്വസ്ഥത; 30 കാരൻ കുഴഞ്ഞു വീണു മരിച്ചു,

ലക്നൗ: ജോലിയ്ക്കിടെ ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. എച്ച്‌.ഡി.എഫ്.സി ബാങ്കില്‍ അഗ്രി ജനറല്‍ മാനേജറായി ജോലി ചെയ്ചിരുന്ന രാജേഷ് കുമാർ ഷിൻഡെ എന്നയാളാണ് മരിച്ചത്.

30 വയസുകാരനായ അദ്ദേഹം ബാങ്കിന്റെ ഉത്തർപ്രദേശിലുള്ള മഹോബ ശാഖയിലെ ജീവനക്കാരനായിരുന്നു.

 സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബാങ്കിനുള്ളില്‍ മേശപ്പുറത്ത് ലാപ്‍ടോപ്പ് കംപ്യൂട്ടർ വെച്ച്‌ ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന സഹപ്രവർത്തകർ ഓടിയെത്തുകയും മറ്റുള്ളവരെ വിളിച്ചു വരുത്തുകയും ചെയ്തു.

ഇരിപ്പിടത്തിന് മുന്നിലെ ഡെസ്കിലേക്ക് വീണ യുവാവിനെ പിന്നീട് ബാങ്കിലെ തുറസായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. സഹപ്രവർത്തകർ മുഖത്ത് വെള്ളം തളിക്കുന്നതും സിപിആർ കൊടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 

തുടർന്നും ആരോഗ്യനില മോശമായി വന്നതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അടിയന്തിര ചികിത്സയില്‍ ജീവൻ രക്ഷിക്കാനായില്ല. 

യുവാക്കള്‍ക്കിടയില്‍ വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങള്‍ ഏറെ ആശങ്കയുയർത്തുന്നതിനിടെയാണ് പുതിയ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !