കണ്ണൂർ: ഇരുവാപ്പുഴ നമ്പ്രത്ത് പുഴയിൽ മീൻ പിടിക്കുന്നതിനിടെ പുഴക്കര ഇടിഞ്ഞുവീണു കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു.
പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു.മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. മീൻ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയിൽ വീണത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.