ന്യൂഡല്‍ഹി: ടെക് അതികായൻ ഇലോണ്‍ മസ്കിനു പിന്നാലെ ഇ.വി.എം വിഷയം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത്.ഇന്ത്യയിലെ വോട്ടിങ് മെഷിനുകള്‍ ബ്ലാക് ബോക്സ് ആണെന്നും ആരെയും അത് തുറന്ന് പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ എക്സില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വളരെ ഗൗരവതരമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണ് ഈ വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോള്‍ ജനാധിപത്യം കാപട്യത്തിന്റെയും വഞ്ചനയുടെയും ഇരയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച ശിവസേന സ്ഥാനാർഥി രവീന്ദ്ര വൈകാറിന്റെ ബന്ധുക്കള്‍ ഇ.വി.എമ്മുമായി ബന്ധിപ്പിച്ച ഫോണ്‍ ഉപയോഗിച്ചുവെന്ന വാർത്തയുടെ പത്രക്കട്ടിങ്ങിനൊപ്പമാണ് രാഹുലിന്റെ പോസ്റ്റ്.
വൈകാർ മണ്ഡലത്തില്‍ 48 വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. ഇ.വി.എം അണ്‍ലോക്ക് ചെയ്യുന്നതിനുള്ള ഒ.ടി.പിക്കായി ഈ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞതടക്കം ഈ റിപ്പോർട്ടില്‍ ഉണ്ട്. നേരത്തെ ഇലക്‌ട്രോണിക് വോട്ടിങ് മെഷിനുകള്‍ പൂർണമായും ഒഴിവാക്കണമെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ടെസ്‍ല സി.ഇ.ഒ ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചിരുന്നു.
ഇ.വി.എം ഉപയോഗിച്ച് നടന്ന പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പില്‍ വലിയ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ മുന്നറിയിപ്പ്. മുൻ യു.എസ് പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ മരുമകനായ റോബർട്ട് എഫ്.കെന്നഡിയുടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റും മസ്ക് പങ്കുവെച്ചിരുന്നു..jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.