കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്.പിന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.