കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ട്വന്റി20 മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് അടിത്തറയുള്ള കുന്നത്തുനാട്ടില്‍ അഡ്വ. ചാര്‍ളി പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ ബെന്നി ബഹനാന് ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്.
കുന്നത്തുനാട്ടില്‍ 46,163 വോട്ട് നേടിയാണ് ട്വന്റി20 എല്‍ഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫിന് ഇവിടെ 39,989 വോട്ടാണ് നേടാനായത്. യുഡിഎഫാകട്ടെ 52,523 വോട്ട് നേടി. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ ട്വന്റി20യുടെ അടിയൊഴുക്ക് ഭീഷണി ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം ബെന്നി ബഹനാന് മറികടന്നു.എന്നാല്‍ ട്വന്റി20 മത്സരരംഗത്തില്ലാതിരുന്ന 2019ല്‍ ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കുറവാണ് ഈ മണ്ഡലങ്ങളില്‍ ഇത്തവണ ബെന്നിക്കു നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെയും പ്രഭാവത്തില്‍ നിറം മങ്ങിയ യുഡിഎഫ് ഇത്തവണ എതിരാളികളെ മികച്ച വ്യത്യാസത്തില്‍ പിന്തള്ളി.
മണ്ഡലത്തില്‍ എല്‍ഡിഎഫിനും എന്‍ഡിഎക്കും ഗണ്യമായി വോട്ട് കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് 52523 വോട്ട് ലഭിച്ചപ്പോള്‍ 46163 വോട്ടുമായി ട്വന്റി20 സ്ഥാനാര്‍ഥി ചാര്‍ളി പോള്‍ രണ്ടാം സ്ഥാനത്തെത്തി.
വ്യത്യാസം 6360. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിനു ലഭിച്ചത് 39089 വോട്ട്. യുഡിഎഫുമായുള്ള വ്യത്യാസം 13,434 വോട്ട്. എന്‍ഡിഎക്ക് 8145 വോട്ടാണു കിട്ടിയത്. കഴിഞ്ഞ തവണ ബെന്നി ബഹനാന്റെ ഭൂരിപക്ഷം 17331 വോട്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.