ഡല്‍ഹി: വോട്ടെണ്ണല്‍ ഫലം എക്‌സിറ്റ് പോള്‍ സർവേകളെ ശരി വയ്‌ക്കുന്നതാണെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ 'ഇന്ത്യ' മുന്നണി നേതാക്കള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കും.
വോട്ടെണ്ണലിന് ശേഷം പ്രതീക്ഷകള്‍ക്കും വിലയിരുത്തലുകള്‍ക്കും അനുസൃതമായി സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെ ചോദ്യം ചെയ്‌ത് പ്രതിഷേധിക്കാനാണ് നീക്കം. ഒപ്പം വാർത്താ സമ്മേളനം, രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച എന്നിവയും ആലോചിക്കുന്നുണ്ട്.ഇതു കണക്കിലെടുത്ത് സഖ്യത്തിലെ എല്ലാ മുതിർന്ന നേതാക്കളോടും നാളെ രാവിലെ വരെ ഡല്‍ഹിയില്‍ തങ്ങാൻ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
സുതാര്യമെന്ന് കമ്മിഷൻ
അതേസമയം വോട്ടെണ്ണല്‍ പ്രക്രിയ തികച്ചും സുതാര്യവും ശക്തവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഓരോ ഭാഗവും മുൻകൂട്ടി തീരുമാനിച്ച് ശരിയായ രീതിയില്‍ ക്രോഡീകരിച്ചിരിക്കുന്നു. പ്രക്രിയയില്‍ ഒരു പിഴവുമുണ്ടാകില്ല. മൈക്രോ ഒബ്സർവർമാർ, ലക്ഷക്കണക്കിന് കൗണ്ടിംഗ് ഏജന്റുമാർ തുടങ്ങി നിരവധി പേർ വോട്ടെണ്ണലില്‍ സന്നിഹിതരാണെന്നും കമ്മിഷൻ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.