പശ്ചിമ ബംഗാള്‍| ബംഗാളിലെ ബെഹറംപൂരില് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി മുന്നില്‍. സംസ്ഥാനത്തെ 19 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 15 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഇന്ത്യ സഖ്യം മുന്നില്‍. അമേഠിയില്‍ ഇന്ത്യ സഖ്യം മുന്നില്‍. ബിജെപിക്ക് അമ്പരപ്പിക്കുന്ന തിരിച്ചടി.അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ഇന്ത്യ സഖ്യം മുന്നില്‍.രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം അര ലക്ഷം പിന്നിട്ടു. റായ്ബറേലിയിലും രാഹുല്‍ ഗാന്ധിക്ക് ലീഡ്. കോണ്‍ഗ്രസിന് മൊത്തം 80ലേറെ സീറ്റുകളുടെ ലീഡ്. ഇന്ത്യ സഖ്യം മുന്നേറുന്നു
കേരളത്തില്‍ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും. തൃശൂരില്‍ 16000ത്തോളം വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്. ആദ്യം എല്‍.ഡി.എഫും പിന്നീട് യു.ഡി.എഫും ലീഡ് ചെയ്ത മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് നില ഉയർത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. മുൻമന്ത്രി കൂടിയായ സുനില്‍ കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാർഥി.
തിരുവനന്തപുരത്ത് ശശി തരൂർ 1910 വോട്ടുകള്‍ക്ക് മുന്നിലാണ്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ. രാഘവന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് പ്രേമചന്ദ്രനാണ് മുന്നില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.