തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസിച്ചതിന്റെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടന് ഷമ്മി തിലകനു നേരെ അതിരൂക്ഷ സൈബര്‍ ആക്രമണമാണുണ്ടായത് . ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് വിഭാഗത്തിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
തന്നെ വിമര്‍ശിക്കാനെത്തിയ പലര്‍ക്കും ചുട്ട മറുപടി നല്‍കാനും ഷമ്മി മറന്നില്ല.മരിച്ചു പോയ നടന് തിലകനെ പോലും പരാമര്‍ശിച്ചായിരുന്നു പല കമന്റുകളും.അത്തരത്തിലൊരു കമന്റിന് ഷമ്മി തിലകന് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത് . ‘താങ്കളില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങള്‍ക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്ന വിമര്‍ശനത്തിന് ‘ആ ഇവരില്‍ സുരേഷ് ജിയെ ഉള്‍പ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാല്‍ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.
തൃശൂരില്‍ നിന്നും വമ്പന്‍ ഭൂരിപക്ഷത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും ഷമ്മി പിന്തുണ പോസ്റ്റുമായി എത്തിയിരുന്നു. സുരേഷ് ജീ… നിങ്ങള്‍ പൊളിയാണ്, അഭിനന്ദനങ്ങള്‍…!’ എന്നായിരുന്നു ഷമ്മി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.