കൊല്ലം: കായംകുളത്ത് 76 വയസ്സുള്ള വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 27 കാരൻ അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന പ്രയാർ തെക്ക് ചാലായിൽ പടീറ്റതിൽ വീട്ടിൽ ഷഹാസ് (27) ആണ് അറസ്റ്റിലായത്.
കൃഷ്ണപുരം സ്വദേശിനിയായ വയോധികയെ കഴിഞ്ഞ 27ന് രാത്രി എട്ട് മണിയോടെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്.ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതി വയോധിക വീടിൻ്റെ വാതിൽ തുറന്ന സമയം ഓടി അകത്ത് കയറി ക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബലാത്സംഗത്തിനിടെ ഗുരുതരമായി പരിക്കേറ്റ വയോധിക വണ്ടാനം മെഡിക്കൽ കോളേജ് ആശുപതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവിന് അടിമയായ പ്രതി 2018 ൽ ഒന്നര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളിയിൽ എക്സൈസിൻ്റെ പിടിയിലാവുകയും നാല് വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണെന്ന് പോലീസ് അറിയിച്ചു.
കുറ്റകൃത്യത്തിന് ശേഷം കൃഷ്ണപുരം അതിർത്തിചിറക്കടുത്ത് ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തിയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ സ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പുകളും മറ്റും നടത്തുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.