ദാരുണം: ജനിച്ചതും, വളർന്നതും ഒരുമിച്ച് ഒടുവിൽ യാത്രയും ഒരുമിച്ച്,, നാടിനെ കണ്ണീരിലാഴ്ത്തി ഇരട്ട സഹോദരങ്ങൾ

 കാസർകോട് ചീമേനിയെ കണ്ണീരിലാഴ്ത്തി 10 വയസ്സുള്ള ഇരട്ട സഹോദരന്മാരുടെ മുങ്ങിമരണം. വീടിനടുത്തുള്ള ഉപേക്ഷിച്ച കല്‍പ്പണയിലെ വെള്ളക്കെട്ടിലാണ് രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവർ മുങ്ങിമരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം കുട്ടികളെ കാണാതെയായതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്നും സൈക്കിള്‍ ഓടിച്ച്‌ കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലില്‍ കല്‍പ്പണയിലേക്ക് പോകുന്ന റോഡില്‍ സൈക്കിള്‍ കണ്ടെത്തുകയായിരുന്നു.

വെള്ളക്കെട്ടിനടുത്തുള്ള ചെളിയില്‍ കുട്ടികളുടെ കാല്‍പ്പാടുകള്‍ കണ്ടതിനെത്തുടർന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !