ചെന്നൈ: തമഴ്നാട് അരിയല്ലൂരില്‍ പിഞ്ചുകഞ്ഞിനെ മുത്തച്ഛന് ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.
38 ദിവസം പ്രായമുള്ള ആണ് കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അന്‍പത്തിയെട്ടുകാരനായ മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന് കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശ പ്രകാരമാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്കി.
മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന് ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ജ്യോതിഷിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.