മാൻഹോളിലൂടെ വിഷവായു വീടിനുള്ളിലേക്കെത്തി; 15 വയസുള്ള കുട്ടിയടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം,രണ്ടുപേർ ഗുരുതരാവസ്ഥയില്‍,പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു കനത്ത ജാഗ്രത,

പുതുച്ചേരി: പുതുച്ചേരിയില്‍ മാൻഹോളലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച്‌ മൂന്ന് മരണം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്തെ വീടുകള്‍ ഒഴിപ്പിച്ചു. മാൻഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. 

വിഷ വായു ശ്വസിച്ച്‌ വീട്ടിലെ സ്ത്രീകള്‍ നിലവിളിച്ചിരുന്നു. ഈ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ 15 വയസുള്ള കുട്ടിയും വിഷപുക ശ്വസിച്ച്‌ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലയിലെ മുഴുവൻ മാൻഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !