കെജ്‌രിവാളിനെ സിബിഐ രാത്രി ജയിലിലെത്തി അറസ്റ്റുചെയ്തു; നടപടി സുപ്രീംകോടതി ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

കെജ്‌രിവാളിനെ സിബിഐ രാത്രി ജയിലിലെത്തി അറസ്റ്റുചെയ്തു; നടപടി സുപ്രീംകോടതി ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ. അറസ്റ്റുചെയ്തു.

ഇ.ഡി. കേസിലെ ജാമ്യഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ. അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ തിഹാർ ജയിലിലെത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്.

ജയിലില്‍ ചോദ്യംചെയ്ത് മൊഴിരേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ബുധനാഴ്ച കെജ്രിവാളിനെ ഹാജരാക്കാനുള്ള അനുമതി വിചാരണക്കോടതിയില്‍നിന്ന് ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കെജ്രിവാളിന് നേരത്തെ റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യംചെയ്തുള്ള ഹർജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network