ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒഴിവുവന്ന ഏഴു സംസ്ഥാനങ്ങളിലെ 10 സീറ്റിലേക്ക് രാജ്യസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണകക്ഷിയായ എൻ.ഡി.എ.യും പ്രതിപക്ഷമായ 'ഇന്ത്യ'യും നേർക്കുനേർ പോരാട്ടത്തിലാണെങ്കില്‍ ബാക്കി അഞ്ചു സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് വെല്ലുവിളികളില്ല.ഹരിയാനയില്‍ ഒരു സീറ്റിന് മാത്രമാണ് 'ഇന്ത്യ' മുന്നിലെന്നതിനാല്‍ കാലുമാറ്റം നടന്നാല്‍ സീറ്റ് ലഭിക്കുക പ്രയാസമാവും. ദീപേന്ദർ ഹൂഡ തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ഹരിയാനയില്‍ മത്സരം.
കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിലും തിരഞ്ഞടുപ്പിനുള്ള കൂടിയാലോചനകള്‍ പാർട്ടികള്‍ തുടങ്ങിക്കഴിഞ്ഞു. ഒഴിവുവന്ന 10 സീറ്റില്‍ ഏഴെണ്ണം ബി.ജെ.പി.യുടെയും രണ്ടെണ്ണം കോണ്‍ഗ്രസിന്റെയും ഒന്ന് സഖ്യകക്ഷിയായ ആർ.ജെ.ഡി.യുടെയും കൈയിലാണ്.
കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാള്‍ (അസം), ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), ഗുണ (മഹാരാഷ്ട്ര) എന്നിവരടക്കമാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അസം, ബിഹാർ, മഹാരാഷ്ട്ര (രണ്ട്), ഹരിയാണ, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞ രാജസ്ഥാനിലും മധ്യപ്രദേശിലും ത്രിപുരയിലും അസമിലും ബി.ജെ.പി.ക്ക് എതിരില്ലാതെ ജയിക്കാനാവും. ബിഹാറില്‍ ഓരോ സീറ്റുവീതം ബി.ജെ.പി.യും സഖ്യകക്ഷി ജെ.ഡി.യു.വും പങ്കിടും. മഹാരാഷ്ട്രയിലും ഹരിയാനയിലും കനത്ത മത്സരമാവും.
ഹരിയാനയില്‍ 2020-ല്‍ ദീപേന്ദർ ഹൂഡ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2026 വരെ കാലാവധിയുണ്ടെങ്കിലും റോത്തക്കില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്നു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണറിയുന്നത്.
നിയമസഭയില്‍ നിലവില്‍ 87 അംഗങ്ങളാണുള്ളത്. ഇതില്‍ ബി.ജെ.പി.യോട് തെറ്റിപ്പിരിഞ്ഞ ജെ.ജെ.പി.ക്ക് 10 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 29-ഉം. പാർട്ടിയെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരെകൂടി കൂട്ടുമ്പോള്‍ എണ്ണം 32 ആവും.
ബി.ജെ.പി.ക്ക് 41 അംഗങ്ങളും. ഹരിയാന ലോക്ഹിത് പാർട്ടി എം.എല്‍.എ. ഗോപാല്‍ കാണ്ട, സ്വതന്ത്രൻ നയൻ പാല്‍ റാവത്ത് എന്നിവരുടെ പിന്തുണയുമുണ്ട്.
ആകെ 43. ഐ.എൻ.എല്‍.ഡി.യുടെ അഭയ് ചൗട്ടാല, സ്വതന്ത്രൻ ബല്‍രാജ് കുണ്ടു എന്നിവർ ബി.ജെ.പി.ക്ക് എതിരായതിനാല്‍ കോണ്‍ഗ്രസിന് ജെ.ജെ.പി. അടക്കം എല്ലാവരെയും ഒപ്പം കൂട്ടിയാല്‍ 44 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.