ചങ്ങനാശേരി: എം.സി. റോഡില്‍ ളായിക്കാട് ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി ളായിക്കാട് വടക്കേക്കര വലിയപറമ്പില്‍ അബ്ദുള്‍ ഖാദറിന്റെ മകന് മുഹമ്മദ് സുഹൈല്‍ (അപ്പു-26) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 12ന് ശേഷം എംസി റോഡില്‍ ചങ്ങനാശേരി ളായിക്കാട് ഭാഗത്തായിരുന്നു അപകടം.തിരുവല്ലയില്‍ നിന്നും ചങ്ങനാശേരി ഭാഗത്തെ വീട്ടിലേയ്ക്ക് വരികയായിരുന്നു മുഹമ്മദ് സുഹൈല്‍. യുവാവ് സഞ്ചരിച്ച ബൈക്കില്‍ എതിര് ദിശയില്‍ നിന്നും എത്തിയ കാര്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ് ജുമൈലത്ത്. സംഭവത്തില്‍ ചങ്ങനാശേരി പോലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.