വളാഞ്ചേരിയില്‍ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയില്‍ മൂന്ന് പേർ കസ്റ്റഡിയില്‍.

വളാഞ്ചേരിയില്‍ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയില്‍ മൂന്ന് പേർ കസ്റ്റഡിയില്‍.

മലപ്പുറം: വളാഞ്ചേരിയില്‍ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയില്‍ മൂന്ന് പേർ കസ്റ്റഡിയില്‍. മൂന്ന് ദിവസം മുമ്പ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.

പിന്നീട് സുഹൃത്തുക്കള്‍ തന്നെയാണ് വിഷയം പൊലീസില്‍ അറിയിച്ചതും.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരൂർ ഡിവൈഎസ്പി പി.പി ഷംസുവിനാണ് അന്വേഷണ ചുമതല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !