ഹരിയാന: നവജാത ശിശുക്കളായ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമുടിയ കേസില്‍ പിതാവുള്‍പ്പടെ മൂന്ന് പേർ ഒളിവില്‍. കുഞ്ഞുങ്ങളുടെ പിതാവായ നീരജ് സൊലാങ്കിയും ഇയാളുടെ അമ്മയും മറ്റൊരു ബന്ധുവുമാണ് ഒളിവില്‍ കഴിയുന്നത്. ഹരിയാനയിലെ റോഹ്‌താക്ക് ആശുപത്രിയില്‍ മേയ് 30നാണ് നീരജിന്റെ ഭാര്യയായ പൂജ സൊലാങ്കി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
പെണ്‍കുഞ്ഞുങ്ങളായതുകൊണ്ട് ഇവർ നിരാശയിലായിരുന്നുവെന്നും ദിവസങ്ങളായി നീരജും കുടുംബവും കുഞ്ഞുങ്ങളെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.ജൂണ്‍ ഒന്നിനാണ് പൂജയെയും കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തത്. കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോകാനാണ് യുവതി തീരുമാനിച്ചത്. ഇവർ ആശുപത്രിയില്‍ നിന്നും പുറപ്പെടാനൊരുങ്ങിയപ്പോള്‍ നീരജും കുടുംബവും കാറിലെത്തി കുഞ്ഞുങ്ങളുമായി കടന്നുകളയുകയായിരുന്നു.
തുടർന്ന് പൂജയോട് മറ്റൊരു വാഹനത്തില്‍ പിന്നാലെ വരാൻ നീരജ് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയും കുടുംബവും യുവതിയെ കബളിപ്പിച്ച് മറ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പൂജയുടെ സഹോദരൻ നീരജിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവർ താമസിക്കുന്ന ഡല്‍ഹിയിലെ സുല്‍ത്താൻപുരിക്കടുത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി സഹോദരന് വിവരം ലഭിക്കുകയായിരുന്നു.
യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസെത്തിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കുഴിച്ചെടുത്തത്.
സംഭവത്തില്‍ നീരജിന്റെ പിതാവായ വിജേന്തർ സൊലാങ്കിയെയും അറസ്റ്റ് ചെയ്തു. ബാക്കിയുളളവർക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.