മദ്യപിച്ചെത്തി മർദ്ദിച്ചു: പേടിച്ച് വീട്ടിൽ നിന്ന്‌ ഇറങ്ങിയോടി 15 കാരൻ, അച്ഛൻ അറസ്റ്റിൽ,

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മകനെ മര്‍ദിച്ച അച്ഛന്‍ അറസ്റ്റില്‍. തയ്യുള്ളതില്‍ ശ്രീജിത്തിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

പതിവായി മദ്യപിച്ചെത്താറുള്ള ശ്രീജിത്ത് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും പ്രശ്‌നമുണ്ടാക്കിയിരുന്നു. കുട്ടിയെ മര്‍ദിക്കുകയും ചെയ്തു.

ഇതോടെ പേടിച്ച്‌ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇത് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറയുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പതിനഞ്ച് വയസ്സുകാരനാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !