ന്യൂഡൽഹി: ഇന്ന് (ഞായറാഴ്ച) നടത്താൻ നിശ്ചിയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
Qമുൻകരുതൽ നടപടിയെന്ന നിലയിലാണ് പരീക്ഷകൾ മാറ്റി വയ്ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു. വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നേരത്തെ ജൂൺ 25നും 27നുമിടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.