കൊല്ലപ്പള്ളി: കടനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ ലഭിക്കുന്നില്ല എന്ന കാരണത്താലും ജപ്തി നടപടികൾ മനപ്പൂർവ്വം വൈകിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കെതിരെ നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലപ്പള്ളി ഹെഡ് ഓഫീസിൽ ധർണ നടത്തി.
അഞ്ചുപേരുടെ പേരിൽ 35 കോടിയോളം രൂപ ലോൺ കൊടുത്തിട്ട് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാതെയും, ബാങ്കിനെ ഈ രീതിയിൽ ആക്കിയ ഭരണസമിതിക്കെതിരെയും നിക്ഷേപകർ ഒന്നടങ്കം പ്രതിഷേധിച്ചു.
നൂറോളം നിക്ഷേപകർ ഒരുമിച്ചു കൂടിയ ഈ ധരണയ്ക്ക് നിക്ഷേപ കൂട്ടായ്മയുടെ പ്രസിഡന്റ് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.