നീറ്റ് 2024: അഖിലേന്ത്യാ തലത്തിൽ നാല് ഒന്നാം റാങ്കുകൾ പാലാ ബ്രില്യൻ്റിന്,

പാലാ: ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ നാലു വിദ്യാർഥികള്‍ 720ല്‍ 720 മാർക്കോടെ ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

തൃശൂർ കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ, കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ് ഷർമില്‍, കൊല്ലം സ്വദേശി വി.ജെ. അഭിഷേക്, കോഴിക്കോട് ചേവായൂർ സ്വദേശി അഭിനവ് സുനില്‍ പ്രസാദ് എന്നിവരാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

തൃശൂർ കൊരട്ടി സ്വദേശികളായ ഡോ. എസ്. രാജേഷിന്‍റെയും ഡോ. ദീപാ കൃഷ്ണന്‍റെയും മകനാണ് ദേവദർശൻ. പാലാ ചാവറ സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലായിരുന്നു നീറ്റ് പരിശീലനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നാലാവർഷ എംബിബിഎസ് വിദ്യാർഥിനിയായ സഹോദരി സംഘമിത്ര ബ്രില്ല്യന്‍റിലെ പൂർവവിദ്യാർഥിനിയാണ്.

കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമില്‍, ഡോക്ടർ ദന്പതികളായ ഷർമില്‍ ഗോപാലിന്‍റെയും പി.ജി. പ്രിയയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്‍റില്‍ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയായ ശൃതിക ഷർമില്‍ സഹോദരിയാണ്.

കൊല്ലം അടിച്ചനല്ലൂർ സ്വദേശിയായ വി.ജെ. അഭിഷേക് കേരള വാട്ടർ അഥോററ്റി റിട്ട. ഉദ്യോഗസ്ഥനായ വിജയകുമാറിന്‍റെയും സ്കൂള്‍ പ്രിൻസിപ്പല്‍ ജി. ജയയുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്‍റില്‍ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു.

കോഴിക്കോട് ചേവായൂർ സ്വദേശിയായ അഭിനവ് സുനില്‍ പ്രസാദ് ഡോക്ടർ ദമ്പതികളായ ആർ.എസ്. സുനില്‍ പ്രസാദിന്‍റെയും വി.എസ്. വിനീതയുടെയും മകനാണ്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററില്‍ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു.

716 മാർക്കോടെ നന്ദനാ ബിനോദ് ഓള്‍ ഇന്ത്യാ റാങ്ക് 70 കരസ്ഥമാക്കി. കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പിനിജീവനക്കാരനായ കെ.എൻ. ബിനോദിന്‍റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റില്‍ ജീവനക്കാരിയായ സുബി ബിനോദിന്‍റെയും മകളാണ്. പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്‍റില്‍ എൻട്രൻസ് പരിശീലനം നേടിവരികയാണ്.

716 മാർക്കോടെ പദ്മനാഭ മേനോൻ ഓള്‍ ഇന്ത്യാ റാങ്ക് 74 കരസ്ഥമാക്കി. ബംഗളൂരുവില്‍ താമസമാക്കിയ എൻജിനിയറിംഗ് ദമ്പതികളായ വി. സന്തോഷിന്‍റെയും ജി. പാർവതിയുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്‍റില്‍ എൻട്രൻസ് പരിശീലനം നേടിവരികയാണ്.

ഇവർക്കു പുറമെ സനം കല്ലടി, ഏബല്‍ ബിജു, റനാ ഫാത്തിമ, ജോയ്ബിൻ, എബി ജോസ്, അഹില്‍ ഇഷാൻ, ജി.എസ്. ദേവിക, മുഹമ്മദ് ഷാഹില്‍ എന്നിവർ 715 മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. 


ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ 36 വിദ്യാർഥികളാണ് 710 മാർക്കിനു മുകളില്‍ നേടിയത്. 172 വിദ്യാർഥികള്‍ക്ക് 700 മാർക്കിനു മുകളില്‍ നേടാൻ സാധിച്ചു, 690 മാർക്കിനു മുകളില്‍ 380 വിദ്യാർഥികളും 650 മാർക്കിനു മുകളില്‍ 2300 വിദ്യാർഥികളും ബ്രില്ല്യന്‍റിലെ പരിശീലനത്തിലൂടെ വിജയം കരസ്ഥമാക്കി. നീറ്റ് 2024 പരീഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബ്രില്ല്യന്‍റ് ഡയറക്ടേഴ്സും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !