കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണെന്ന് പി ജയരാജൻ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണുണ്ടായത്. അതിൻ്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തല്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം ഗൗരവതരമായ പ്രശ്നമാണ് ബിജെപിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വർദ്ധനയെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായും നിരന്തരമായ ഇടതുപക്ഷത്തിൻ്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. ഇവിടെ കോണ്‍ഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.
തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികള്‍ക്കെതിരായ സമരം ദുർബലമായതിൻ്റെ അടിസ്ഥാനത്തില്‍ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയില്‍ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണമെന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.