ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കു: ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഫലപ്രദം, മറ്റ് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട് അറിയാം,

ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഏലയ്‌ക്ക. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഏലയ്‌ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ഏലയ്‌ക്ക സഹായകമാണ്.

രാവിലെ വെറും വയറ്റില്‍ ഏലയ്‌ക്ക വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ദിവസവും ഏലയ്‌ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഏലയ്‌ക്ക വെള്ളം കൊഴുപ്പ് കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.

ഏലയ്‌ക്കില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ ശരീരത്തിലെ മോശം കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസെർഡുകള്‍ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. ദിവസവും ഏലയ്‌ക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്‌ക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ദിവസവും ഏലയ്‌ക്ക വെള്ളം കുടിക്കാം. ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഏലയ്‌ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും.

ദഹനസംബന്ധമായ പല പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നേടാൻ ഏലയ്‌ക്ക സഹായിക്കും. വർഷങ്ങളായി ദഹനപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയായി ഏലയ്‌ക്ക ഉപയോഗിക്കുന്നുണ്ട്.

അധിക ഗ്യാസ് ഒഴിവാക്കാനും ദഹന ആരോഗ്യം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഏലയ്‌ക്ക വെള്ളം വയറുവീർക്കല്‍ കുറയ്‌ക്കുന്നു. ദിവസവും ഏലക്ക ചേർത്ത വെള്ളം കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാം.

അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഇഫക്റ്റുകള്‍ ഏലയ്‌ക്കുണ്ട്. വിവിധതരം ഫംഗസുകളെയും ബാക്ടീരിയകളെയും ഫലപ്രദമായി നശിപ്പിക്കാൻ ഏലയ്‌ക്കയ്‌ക്ക് കഴിയുമെന്ന് ഒരു പഠനം പറയുന്നു. ഇത് സാധാരണ രോഗകാരികളെ ചെറുക്കാനും അണുബാധ തടയാനും സഹായിക്കും. എല്ലാ ദിവസവും ഏലയ്‌ക്ക ചേർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

ടെർപെൻസ്, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളാല്‍ സമ്ബന്നമാണ് ഏലയ്‌ക്ക. ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്ന ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഇവ സഹായിക്കും. എല്ലാ ദിവസവും ഏലക്ക ചേർത്ത വെള്ളം കുടിക്കുകയാണെങ്കില്‍ കോശങ്ങളെ സംരക്ഷിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഏലയ്‌ക്കാ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കും. രക്തസമ്മർദം നിയന്ത്രിക്കാനും ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഏലയ്‌ക്കാ വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കും.

വായ്നാറ്റം, മോണ രോഗങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന വായിലെ ബാക്ടീരിയകളെ ചെറുക്കാൻ ഏലയ്‌ക്ക സഹായിക്കും. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍, ഏലയ്‌ക്കാ വെള്ളം പതിവായി കുടിക്കുന്നത് ദന്താരോഗ്യത്തിന് സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഗോതമ്പു പാടത്തെ താമര പൂക്കൾ കണക്കും കളികളും | Lotus flowers in the wheat field !!

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !