മോഹൻലാലിനോടുള്ള അതേയിഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തോടും മലയാളികൾ പ്രകടിപ്പിക്കാറുണ്ട്. ഇന്ന് മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ പിറന്നാൾ ആണ്. സുചിത്രയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ നേർന്നിരിക്കുന്നത്.
ആരാധകരടക്കം നിരവധി പേരാണ് സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.ഈ ലോകത്തെ ഏറ്റവും സ്നേഹം നിറഞ്ഞ ഒരു ദിവസമാണ് മോഹൻലാൽ തന്റെ പ്രിയപ്പെട്ട സുചിക്കായി ആശംസിച്ചിരിക്കുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മകൾ വിസ്മയയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ ബ്യൂട്ടിഫുൾ മമ്മ എന്നാണ് വിസ്മയ കുറിച്ചിരിക്കുന്നത്. അമ്മയ്ക്കും പ്രണവിനുമൊപ്പമുള്ള ഒരു പഴയ ഫോട്ടോയും വിസ്മയ പങ്കുവച്ചിട്ടുണ്ട്.
തമിഴിലെ പ്രശ്സത നിർമ്മാതാവ് ബാലാജി മോഹൻ്റെ മകളാണ് സുചിത്ര. 1988 ഏപ്രിലിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. താരസമ്പന്നമായിരുന്നു ഇവരുടെ വിവാഹം. പ്രേം നസീർ, കെപി ഉമ്മർ, തിക്കുറിശ്ശി, സുകുമാരൻ, മമ്മൂട്ടി, ജഗതി, ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണു നാഗവള്ളി തുടങ്ങി സിനിമ മേഖലയിലുള്ളവരെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു
അതേസമയം മോഹൻലാലിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഉടനെ പ്രേക്ഷകരിലേക്കെത്തും. എംപുരാൻ, തരുൺ മൂർത്തി ചിത്രം എൽ 360, റാം തുടങ്ങിയ മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.