തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നതാണ്: എം പി വിന്‍സന്റിനെതിരെ നടപടി പാടില്ലന്ന് കെ മുരളീധരൻ,

കോഴിക്കോട്: തൃശൂരിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ നടപടി നേരിട്ട എം പി വിന്‍സന്റിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍.

തിരഞ്ഞെടുപ്പില്‍ വിന്‍സന്റ് ഒപ്പം നിന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ പാടില്ലെന്നും കെ മുരളീധരന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിനെ പരാതി അറിയിച്ചിട്ടുണ്ട്.

നടപടിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സന്റിനെയും ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. ഇരുവരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു.

പകരം വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് നിലവിലെ തീരുമാനം. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂക്ഷമായതെടെയാണ് നടപടി. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !