പരിശീലനത്തിനിടെ സൈനിക ടാങ്കുകൾ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ വീരമൃത്യു;ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം

ലഡാക്ക്∙ പരിശീലനത്തിനിടെ സൈനിക ടാങ്കുകൾ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെട്ടായിരുന്നു അപകടമെന്നാണ് വിവരം.പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റു നാലുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ലേയില്‍നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ–ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം ടി–72 ടാങ്കിൽ നദി മുറിച്ചുകടക്കാനുള്ള പരിശീലനത്തിലേർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !