തോട്ടയ്ക്കാട്: വയോധികന്റെ സൈക്കിളിന് മുന്നില്‍ കുറുകെ കുറുനരി ചാടി. നിയന്ത്രണംവിട്ട് സൈക്കിള്‍ മറിഞ്ഞപ്പോള്‍, ഓടിച്ചിരുന്നയാളിന്റെ കാലിലെ പേശി കുറുനരി കടിച്ചുപറിച്ചു.
തോട്ടയ്ക്കാട് പുന്നശേരിയില്‍ സണ്ണി ജോസഫിനാണ്(65) കുറുനരിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.തോട്ടയ്ക്കാട് അമ്പലക്കവല-കോണ്‍വെന്റ് റോഡിലായിരുന്നു സംഭവം. സണ്ണി, അമ്പലക്കവല ഭാഗത്തുനിന്ന് ബന്ധുവിന്റെ കടയിലേക്ക് വരുകയായിരുന്നു. സണ്ണി ബഹളംവെച്ചതോടെ കുറുനരി ഓടിമറഞ്ഞു.
ശബ്ദം കേട്ട് സമീപത്തുള്ള പ്ലാപ്പറമ്പില്‍ രാജു മാത്യു ഓടിയെത്തി സണ്ണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അപ്പോള്‍ കുറുനരി, രാജുവിനെയും ആക്രമിക്കാൻ ചെന്നു. ആളുകള്‍ ബഹളം വെച്ചതോടെയാണ് ഇത് ഓടിപ്പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.