കര്‍ഷകരെ അപമാനിച്ചതിനാണ് കങ്കണയെ മര്‍ദിച്ചത്: അമ്മ ആ സമയം സമരമുഖത്തായിരുന്നു,സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിൾ കുല്‍വിന്ദര്‍ കൗര്‍.

 മുംബൈ  നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗര്‍. സമരം ചെയ്ത കര്‍ഷകരെ അപമാനിച്ചതിനാണ് താന്‍ കങ്കണയെ മര്‍ദിച്ചതെന്ന് കൗര്‍ പറഞ്ഞു.

തന്റെ അമ്മയും സമരവേദിയില്‍ ഉണ്ടായിരുന്നെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കുല്‍വിന്ദര്‍ കൗറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

100 രൂപയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്നായിരുന്നു കങ്കണയുടെ അന്നത്തെ പ്രതികരണം. അവര്‍ സമരത്തില്‍ പോയി ഇരിക്കാന്‍ തയ്യാറാകുമോ? അവര്‍ അതുപറയുമ്പോള്‍ എന്റെ അമ്മ അവിടെ ഇരുന്ന് സമരം ചെയ്യുകയായിരുന്നു.' -കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.

ഹിമാചലിലെ മണ്ഡിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കങ്കണ ഡല്‍ഹിയിലേക്കു പോകാനാണു ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധന നടക്കുന്ന സ്ഥലത്താണു സംഭവമുണ്ടായത്. മുഖത്തടിച്ചശേഷം 'ഇത് കര്‍ഷകരെ അപമാനിച്ചതിനാണ്' എന്നു കോണ്‍സ്റ്റബിള്‍ കങ്കണയോടു പറയുകയും ചെയ്തു. 

തുടര്‍ന്നു സുരക്ഷാഭടന്മാരുടെ വലയത്തിലാണു കങ്കണ വിമാനത്തിലേക്കു പോയത്. പിന്നീടു സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്ത കങ്കണ, പഞ്ചാബില്‍ ഭീകരവാദം വളരുന്നതില്‍ ആശങ്കയുണ്ടെന്നും പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ കൃഷിനിയമങ്ങള്‍ക്കെതിരെയാണു കര്‍ഷകര്‍ മാസങ്ങളോളം സമരം ചെയ്തത്.

അതേസമയം, സംഭവത്തില്‍ കുല്‍വീന്ദറിന് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്നും ആ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

കുല്‍വിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ സമരം ചെയ്യുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !