ബംഗളൂരു: ബുദ്ധിമാന്ദ്യമുള്ള നാലു വയസ്സായ മകളെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കേസ്. സുബ്രഹ്മണ്യപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പ്രീതികയാണ് കൊല്ലപ്പെട്ടത്. ചിക്കാലസന്ദ്ര മഞ്ജുനാഥനഗർ സിരി അപ്പാർട്ട്‌മെന്റില്‍ താമസിക്കുന്ന രമ്യയെ (35) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയർമാരായ രമ്യയും വെങ്കിടേഷ് കൃഷ്ണനും 10 വർഷം മുമ്പാണ് വിവാഹിതരായത്. വെങ്കിടേഷ് നോർവേയിലാണ് ജോലി ചെയ്യുന്നത്.ഏതാനും വർഷം സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്ത രമ്യ പിന്നീട് അവിടെ വിട്ടു. ഇരട്ട കുട്ടികളില്‍ ഒരാളാണ് കൊല്ലപ്പെട്ട പ്രീതിക.
മഞ്ജുനാഥനഗറിലെ ചിക്കാലസന്ദ്രയിലെ സിരി അപ്പാർട്ട്‌മെന്റിലെ സ്വന്തം ഫ്ലാറ്റിലാണ് ഇവർ ഇരട്ടക്കുട്ടികളെ പരിചരിച്ചിരുന്നത്. പ്രീതികക്ക് ബുദ്ധിമാന്ദ്യവും സംസാരശേഷിയും ഇല്ലായിരുന്നു. ഈ അവസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.