പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പില്‍.
പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഔദ്യോഗിക ചർച്ചകള്‍ക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു ആക്കി സര്‍ക്കാര്‍ ഇനിയും നിലനിര്‍ത്തരുതെന്നും പഠിക്കാൻ വേണ്ടി എല്ലാ വര്‍ഷവും കുട്ടികള്‍ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.കേരളത്തില്‍ ആവശ്യത്തിനുള്ള പ്സ,് വണ്‍ സീറ്റില്ല എന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കണം. മറ്റു ധൂർത്തുകള്‍ കുറച്ച് വിദ്യാർത്ഥികള്‍ക്ക് പഠനം നല്‍കാൻ സർക്കാർ ശ്രദ്ധ ചെലുത്തണ. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മോശകാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാഇളവ് നല്‍കാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതല്‍ പേർ പ്രതികള്‍ ആകുമോയെന്ന സിപിഎമ്മിന്‍റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു.
ഇളവ് നല്‍കരുതെന്ന് വിചാരണ കോടതി പറഞ്ഞിട്ടും, ഇളവ് അനുവദിക്കാൻ ജയില്‍ സുപ്രണ്ട് ശ്രമിച്ചു. കോടതി നല്‍കിയ ശിക്ഷയില്‍ തിരുത്തലുകള്‍ കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലബാറിലെ ട്രെയിൻ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാർലമെൻറ് അംഗമെന്ന നിലയില്‍ മലബാറിന്‍റെ റെയില്‍വേ ആവശ്യങ്ങള്‍ പാർലിമെന്‍റില്‍ ഉന്നയിക്കും. പ്രതിസന്ധി മറികടക്കാൻ കൂടുതല്‍ ട്രെയിനുകള്‍ അനുവദിപ്പിക്കാൻ ശ്രമം നടത്തുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.