അടിയന്തരാവസ്ഥയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും; പ്രതിപക്ഷം പ്രതിഷേധമുയർത്തി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയ്‌ക്കെതിരേ അജന്‍ഡയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസിനെ സ്പീക്കര്‍ ഓം ബിര്‍ള പ്രതിരോധത്തിലാക്കിയതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി.

'ഇന്ന് ജൂണ്‍ 27 ആണ്. 1975 ജൂണ്‍ 25-ന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു. രാജ്യം ഇതിനെതിരെ പ്രതിഷേധമുണ്ടായി. എന്നാല്‍, ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേല്‍ രാജ്യം വിജയിച്ചു', ദ്രൗപദി മുര്‍മു പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭരണപക്ഷം ആഹ്ലാദാരവം മുഴക്കിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഉപരാഷ്ട്രപതി ജഗ്ദീര്‍ ധന്‍ഖറുടെ പ്രസംഗത്തിലും അടിയന്താരവസ്ഥാ വിരുദ്ധ വിമര്‍ശനങ്ങളുയര്‍ന്നു.

സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തില്‍ 2014-ല്‍ 11-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !