പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറി മലയാളിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; 46കാരൻ അറസ്റ്റില്‍,

കോയമ്പത്തൂര്‍: മലയാളിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍.റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനാ(46)ണ് പിടിയിലായത്.

നഗരത്തിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയായ 21-കാരിയാണ് ആക്രമിക്കപ്പെട്ടത്.

ബുധനാഴ്ച്ചയാണ് സംഭവം. പ്രതിയുടെ വീടിന് സമീപത്താണ് കോളേജ് വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ആനന്ദന്‍ പതിവായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. 

ചൊവ്വാഴ്ച രാത്രി വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ വിദ്യാര്‍ഥിനികള്‍ മറന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി ബുധനാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !