ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പവന് ഖേര. ആര്‍എസ്എസിനെ ആരാണ് ഗൗരവമായി കാണുന്നത്? പ്രധാനമന്ത്രി മോദി അവരെ കാര്യമായി എടുക്കുന്നില്ല,
പിന്നെ നമ്മള് എന്തിനാണ്?... സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്നെങ്കില്‍ എല്ലാവരും അവരെ ഗൗരവമായി എടുക്കുമായിരുന്നു. ആ സമയത്ത് അവര്‍ (ആര്‍എസ്എസ്) മൗനം പാലിച്ചു. അവരും അധികാരം ആസ്വദിച്ചു... പവന് ഖേര അഭിപ്രായപ്പെട്ടു.അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 241 ല്‍ ഒതുങ്ങിയതെന്ന് ആര്‍എസ്എസ് െനേതാവ് ഇന്ദ്രേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിറംമങ്ങിയ വിജയത്തിന് കാരണം അഹങ്കാരമാണ്. അഹങ്കാരികളെ രാമന് 241 ല്‍ ഒതുക്കിയെന്നും ജയ്പൂരിലെ കനോട്ടയില് ഒരു പരിപാടിയില്‍ സംസാരിക്കവെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ഭഗവാന് രാമന്റെ ഭക്തര്‍ പതുക്കെ അഹങ്കാരികളായി മാറി. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമന് അവരെ 241ല്‍ നിര്‍ത്തിയെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. രാമനില്‍ വിശ്വാസമില്ലാത്തവര്‍ ഒരുമിച്ചിട്ടും, അവരെ 234-ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്. ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 241 സീറ്റും ഇന്ത്യാ മുന്നണിക്ക് 234 സീറ്റുകളുമാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.