ദാരുണം : ആണ്‍കുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, പിന്നില്‍ ഓണ്‍ലൈൻ ഗെയിമെന്ന് സംശയം, അന്വേഷണം

കണ്ണൂർ: തലശേരിയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ ഓണ്‍ലൈൻ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്.

തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂ‌ള്‍ വിദ്യാർത്ഥി ധർമ്മടം ഒഴയില്‍ ഭാഗം ഷഹർബാൻ ഹൗസില്‍ കോട്ടക്കണ്ടി ലിയാഖത്ത് - ഷഹറ ദമ്ബതികളുടെ മകൻ കെ.കെ. ആതിലിനെ (14) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടില്‍ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് മരിച്ച നിലയില്‍ കാണുകയായിരുന്നു.

പരിസരവാസികള്‍ മുറിയുടെ വാതില്‍ തകർത്താണ് അകത്ത് കടന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ലിയാഖത്ത് ഗള്‍ഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിൻ, സാഹിർ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തെ കുറിച്ച്‌ ധർമ്മടം പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !