നായ കുറുകെചാടി; നിയന്ത്രണംവിട്ട സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കാല്‍നടയാത്രക്കാരിയടക്കം 5 പേര്‍ക്ക് പരിക്ക്

പാലക്കാട്: നെച്ചുള്ളിപ്പാലത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ അപകടത്തില്‍പ്പെട്ട് അഞ്ചുപേർക്ക് പരിക്കേറ്റു.

നെച്ചുള്ളി ചേനാത്ത്കുളമ്പ് വീട്ടില്‍ സരോജിനി (45), ആലത്തൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് പരുക്കുംപള്ളം രമാദേവി (50), മകൻ വിശ്വജിത്ത് (21), കുഴല്‍മന്ദം മണ്ഡപംകുടം പണ്ടാരത്തറയില്‍ ശ്രീനാഥ് (16), കൊട്ടാരപ്പടി അക്ഷയ് (16 ) എന്നിവർക്കാണ് പരിക്കേറ്റത്.

നെച്ചുള്ളിപാലത്ത് ബുധനാഴ്ച വൈകീട്ട് 6.35-നാണ് അപകടം. കുത്തനൂർ ഭാഗത്തുനിന്ന് കുഴല്‍മന്ദത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു ശ്രീനാഥും അക്ഷയും. നെച്ചുള്ളിപാലത്തുവെച്ച്‌ നായ കുറുകെ ചാടിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡ് മുറിച്ചു കടക്കുകയായിരുന്ന സരോജിനിയെ ഇടിച്ചു തെറിപ്പിച്ചു. 

തുടർന്ന്, കുളവൻമൊക്കില്‍നിന്ന് പരുക്കംപള്ളത്തെ വീട്ടിലേക്ക് ഡ്യൂട്ടി കഴിഞ്ഞ് വരുകയായിരുന്ന രമാദേവിയും മകൻ ഇന്ദ്രജിത്തും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലും സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സരോജിനിയുടെ ഇടതുകാലിലും തലയ്ക്കും പരിക്കുണ്ട്. രമാദേവിക്കും തലയ്ക്കാണ് പരിക്കേറ്റത്. 

അഞ്ചുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് അരമണിക്കൂർ കുത്തനൂർ-തോലനൂർ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കുഴല്‍മന്ദം പോലീസ് സംഭവത്തില്‍ കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !