ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടം ഇല്ലാത്ത ആരും കാണില്ല. ചോക്ലേറ്റ് കഴിക്കാൻ പ്രായം ഇല്ല എന്ന് തന്നെ വേണമെങ്കില്‍ പറയാം.എന്നാല്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ ഇതും കൂടി ശ്രദ്ധിച്ചാല്‍ ഹെല്‍ത്തും നന്നാവും.
അതുപോലെ, ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഉത്പാദനം കുറയ്ക്കുകയും വേദന അനുഭവിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഡാര്‍ക്ക് ചോക്ലേറ്റില്‍, പ്രത്യേകിച്ച് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റില്‍, ഫിനോളിക് സംയുക്തങ്ങളുടെ ഉയര്‍ന്ന അളവ് അടങ്ങിയിരിക്കുന്നു. ഫിനോലിക് സംയുക്തങ്ങള്‍ ആന്റിഓക്സിഡന്റുകളാണ്. അവ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ഫ്രീ റാഡിക്കലുകള്‍ കോശങ്ങളെ കേടുവരുത്തുകയും രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന സ്ഥിരതയില്ലാത്ത തന്മാത്രകളാണ്. അതുപോലെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ ലക്ഷണങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
ചേക്ലേറ്റ് വാങ്ങിയാല്‍ അത് കൃത്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ തന്നെ കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കേടായ ചോക്ലേറ്റ് കഴിച്ചാല്‍ അത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നുണ്ട്.
അതിനാല്‍ ചോക്ലേറ്റ് വാങ്ങുന്നതിന് മുന്‍പ് ആദ്യം തന്നെ അതിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ എത്രനാള്‍ വരെ നമ്മള് വാങ്ങിയ ചോക്ലേറ്റ് സൂക്ഷിക്കാന്‍ സാധിക്കും എന്നും നമ്മള് പരിശോധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.