രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഓടുന്ന സ്‌കൂള്‍ വാനില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീണു ഡ്രൈവർ കസ്റ്റഡിയിൽ,

വഡോദര: ഓടുന്ന സ്‌കൂള്‍ വാനില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍  റോഡിലേക്ക് തെറിച്ചുവീണു. ഗുജറാത്തിലെ വഡോദരയില്‍  നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഓടിക്കൊണ്ടിരിക്കുന്ന വാനിൻ്റെ പിൻ വാതിലിലൂടെ പെണ്‍കുട്ടികള്‍ പുറത്തേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടൻ തന്നെ നാട്ടുകാർ കുട്ടികളുടെ രക്ഷക്കായി ഓടിയെത്തന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികളുടെ പരിക്കുകള്‍ നിസാരമാണ്. വാനിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തെ തുടർന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡോറിൻ്റെ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവറുടെ വിശദീകരണം. 

എന്നാല്‍ അപകടം നടക്കുന്നതിൻ്റെ തൊട്ടു മുമ്പ് വാനിലേക്ക് കുട്ടികള്‍ കയറിയിരുന്നതായും, അതിന് ശേഷം ഡോർ ശരിയാംവിധം അടച്ചുവെന്ന് ഡ്രൈവർ ഉറപ്പാക്കാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !