പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ യുവാവിന് വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ യുവാവിനെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് മണലടി സ്വദേശി പൊതിയില്‍ നാഫിയെയാണ് (29) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആര്യമ്പവിലാണ് നിലവില്‍ താമസിക്കുന്നത്. സാരമായി പരുക്കേറ്റ നാഫിയെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.എവിടെ നിന്നാണ് പരുക്കേറ്റതെന്നും വ്യക്തമല്ല. തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിലില്‍ കാപ്പ നിയമപ്രകാരം അറസ്റ്റിലായിരുന്നു. ജാമ്യം ലഭിച്ച് മേയിലാണ് പുറത്തിറങ്ങിയതാണ്. നാഫിയോട് വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.