കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമ പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ഈ മാസം 12 വരെ നിരോധിച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഇത്തരവിറക്കി.
മുൻകരുതലിന്റെ ഭാഗമായാണ് നടപടി. രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി, കാട മറ്റു വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നു കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും കർശനമായി വിലക്കി. പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തും.മുഹമ്മ പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധനക്കയിച്ചിരുന്നു. ഫലം പോസിറ്റീവായതോടെയാണ് കർശന നടപടികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.