മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്‍ഡിഎയ്ക്ക് അനുകൂലമായി പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ വെല്ലുവിളിച്ച് നിലമ്പൂർ എംഎല്‍എ പിവി അൻവർ.
ദേശീയതലത്തില്‍ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്നാണ് വാഗ്ദാനം. കേരളത്തില്‍ 10 സീറ്റില്‍ എല്‍ഡിഎഫ് കുറയില്ലെന്നും കുറഞ്ഞാല്‍ വെല്ലുവിളിച്ച മാധ്യമത്തിന് ഒരു കോടി രൂപ തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.ഞാൻ കേരളത്തിലെ മുഴുവൻ പത്രമാധ്യമങ്ങളെയും വെല്ലുവിളിക്കുകയാണ്. വെല്ലുവിളി എന്റെ ജീവിതത്തില്‍ നടത്താൻ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഈ ഒരു ഘട്ടത്തില്‍ വെല്ലുവിളിക്കാതിരിക്കാൻ നിർവാഹമില്ല.
അത്തരത്തിലുള്ള എക്‌സിറ്റ് പോള്‍ റിപ്പോർട്ടുകളാണ് പുറത്തുവന്നത് കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ പത്ര മാധ്യമങ്ങളെയും ഈ പറയുന്ന എഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്രഗവണ്‍മെന്റിനോട് ഒപ്പം നില്‍ക്കുന്ന ബിജെപിയോട് ഒപ്പം നില്‍ക്കുന്ന ഒട്ടനവധി ചാനലുകളുണ്ട്.
എല്ലാവരെയും ഞാൻ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി എന്നു പറയുന്നത്,ഒരു കോടി രൂപയാണ്. ആ വെല്ലുവിളി എന്നത് 225 സീറ്റിന് മേലെ 193 സീറ്റ് എന്നാണ് എക്‌സിറ്റ് പോള്‍. ഇപ്പോള്‍ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് വലിയ ചർച്ചകള്‍ നടക്കുകയാണ്.
അതിലെ മാനിപ്പുലേഷനുമായി ചർച്ചകള്‍ നടക്കുകയാണ്. അതില്‍ മാനിപ്പുലേഷൻ നടന്നിട്ടുണ്ടെങ്കില്‍ പോലും എൻഡിഎ മുന്നണിയ്ക്ക് 225 സീറ്റുകളില്‍ മേലെ നേടാൻ കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.
അതല്ല, ബിജെപി അധികാരത്തില്‍ വരുമെന്ന ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒരു കോടി രൂപയ്ക്ക് അവരോട് ബെറ്റ് വയ്ക്കാൻ തയ്യാറാണ്. തയ്യാറുള്ള മാധ്യമങ്ങള്‍ 50 ലക്ഷത്തിന്റെ ഡിഡി എടുത്ത് വരട്ടെ, തിരിച്ചാണെങ്കില്‍ ഞാൻ 50 കോടി രൂപ നല്‍കും. അത് പോലെ തന്നെ കേരളത്തിലെ മാധ്യമപ്രവർത്തകരും.
1 സീറ്റ്, 2 സീറ്റ്, 3 സീറ്റ്, എന്ന് പറഞ്ഞ് അവസാനം കേരളത്തിലെ പത്രമാധ്യമങ്ങള്‍ എത്തിനില്‍ക്കുന്നത് അഞ്ച് സീറ്റിലാണ്. പത്ത് സീറ്റില്‍ കുറവ് കേരളത്തില്‍ ഇടുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ആവുകയാണെങ്കില്‍, ഇത് പറഞ്ഞ ബെറ്റ്, കേരളത്തിലെ ഏഷ്യാനെറ്റ്,മനോരമ ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിനെതിരെ ഈ തിരഞ്ഞെടുപ്പില്‍ വളരെ സാഹസികമായി പരാജയപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പത്രമാധ്യമ കോർപ്പറേറ്റ് കമ്പിനികളെയും വെല്ലുവിളിക്കുകയാണ്.
ഇതൊന്നും കേട്ട് സഖാക്കള്‍ തളരേണ്ടതില്ല. നമ്മള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രവർത്തിച്ചവരാണ്. ജനങ്ങളുടെ മനസറിഞ്ഞവരാണ്. എന്നായിരുന്നു പിവി അൻവറിന്റെ വെല്ലുവിളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.