വയനാട്: വയനാട്ടിലെ വമ്പൻ വിജയത്തിനു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് വിജയിക്കുന്നത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തുന്നത്.രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ആദ്യ പരിപാടി. ഉച്ചക്ക് രണ്ടരയോടെ കൽപ്പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി പൊതുയോഗത്തിൽ സംസാരിക്കും. കോൺഗ്രസ് നേതാക്കളും മുസ്‍ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.
രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
17നാണ് രാജി സമർപ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദർശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിർത്തുന്നതെന്ന് രാഹുൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.