വമ്പൻ വിജയം സമ്മാനിച്ച വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാൻ രാഹുൽ ​ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും,

വയനാട്: വയനാട്ടിലെ വമ്പൻ വിജയത്തിനു ശേഷം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് രാഹുൽ ​ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് വിജയിക്കുന്നത്.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തുന്നത്.

രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ആദ്യ പരിപാടി. ഉച്ചക്ക് രണ്ടരയോടെ കൽപ്പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി പൊതുയോഗത്തിൽ സംസാരിക്കും. കോൺഗ്രസ് നേതാക്കളും മുസ്‍ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

17നാണ് രാജി സമർപ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദർശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിർത്തുന്നതെന്ന് രാഹുൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !