കാഞ്ഞങ്ങാട്: പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് സ്വകാര്യ ബസിലെ സിസി ടി.വി കാമറ ദൃശ്യങ്ങള്‍. പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തി കവർന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് സ്വകാര്യ ബസിലെ സിസി ടി.വി കാമറ ദൃശ്യങ്ങള്‍. പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തി കവർന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്.ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ നെല്ലിക്കട്ട ചെന്നടുക്കയിലെ സി.എം.ഇബ്രാഹിം ഖലിലി (43) നെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 15ന് വൈകീട്ടാണ് കവർച്ച നടന്നത്. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (65) ആഭരണമാണ് തട്ടിയെടുത്തത്.
മൂന്നര പവൻ തൂക്കം വരുന്ന ആഭരണമായിരുന്നു കവർന്നത്. കറുത്തകോട്ട് ധരിച്ചെത്തിയ പ്രതി മാല പൊട്ടിച്ചെന്ന വിവരം മാത്രമാണ് തുടക്കത്തില്‍ പൊലീസിന് ലഭിച്ചത്. 43 കിലോമീറ്റർ സി.സി.ടി.വി ക്യാമറകള പിന്തുടർന്ന് നൂറിലേറെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും പ്രതിയെ മനസിലാകുന്ന ഒരു ചിത്രവും കിട്ടിയില്ല.
സിസി ടിവി ദൃശ്യം പരിശോധിക്കുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്ന് പോകുന്ന കോട്ട് ധരിച്ച മോഷ്ടാവിന്റെ ദൃശ്യം കാണാനിടയായി. തുടർന്ന് ബസിനെ തേടി പിടിച്ച അന്വേഷണ സംഘം ബസിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതോടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം കിട്ടി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ മുംബയില്‍ കള്ളനോട്ട് കേസുമായി അറസ്റ്റിലായി എട്ട് വർഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കടബാദ്ധ്യത തീർക്കാൻ വഴി ആലോചിച്ചപ്പോഴാണ് പിടിച്ചു പറി തിരഞ്ഞെടുത്തത്. മൂന്ന് മാസമായി പ്രതി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കറങ്ങി നടന്ന ശേഷമാണ് സരോജിനിയുടെ ആഭരണം കവർന്നത്.
സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാല്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.