അയര്‍ലണ്ടില്‍ ചരിത്രം കുറിച്ച് ആദ്യ ഇന്ത്യന്‍ മേയര്‍.
ബേബി പെരേപ്പാടൻ അയർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിൻ്റെ ആദ്യ ഇന്ത്യൻ വംശജനായ മേയറായി. വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
കഴിഞ്ഞ ലോക്കൽ ഇലക്ഷനിൽ താല സൗത്ത് ഏരിയയിൽ നിന്നും FinaGael സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയം നേടിയ ബേബി പെരേപ്പാടൻ South Dublin County Council മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിൽ യോഗങ്ങൾക്ക് അധ്യക്ഷതവഹിക്കുകയാണ് മേയറിന്‍റെ പ്രധാന ചുമതല.
ഫൈൻ ഗെയ്ൽ, ഫിയാന ഫെയിൽ, ലേബർ, സ്വതന്ത്രർ എന്നിവർ കൗൺസിലിൽ ഭരണ സഖ്യമുണ്ടാക്കുകയും അദ്ദേഹത്തിൻ്റെ നാമനിർദ്ദേശത്തെ പിന്തുണക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
20 വർഷത്തിലേറെയായി അയര്‍ലണ്ടില്‍ താലാ (South Dublin County) യില്‍ താമസിക്കുന്നു. 2001-ൽ അങ്കമാലിക്ക് അടുത്ത് പുളിയനം സ്വദേശിയായ അദ്ദേഹം ഇവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ ജിൻസിയോടൊപ്പം എത്തിച്ചേർന്നു. അദ്ദേഹത്തിന് 2 മക്കള്‍ ആണ്.
പെരേപ്പാടൻ 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. 2019ലാണ് അദ്ദേഹം ആദ്യമായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പെരേപ്പാടൻ്റെ മകൻ ബ്രിട്ടോയും ഇപ്രാവശ്യം പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ താലാ സെൻട്രലിൽ നിന്ന് വിജയിച്ചിരുന്നു. ഒരേ കൗൺസിലിലേക്ക് അച്ഛനും മകനും തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത് അപൂർവ സംഭവമായി മാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.